കുതിച്ചുയർന്ന് കോവിഡ്: 24 മണിക്കൂറിനുള്ളിൽ 93249 പേർക്ക് കോവിഡ്

4

കഴിഞ്ഞ 24 മണിക്കൂറിനിടെ 93249 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20ന് ശേഷം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 2020 സെപ്തംബര്‍ 20 ന് 92,605 കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 513 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 60048 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 1,24,85,509 ആയി ഉയര്‍ന്നു. 1,16,29,289 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 1,64,623 ആയി. നിലവില്‍ ചികിത്സയിലുള്ളത് 6,91,597 പേരാണ്. രാജ്യത്ത് ഇതുവരെ 7,59,79,651 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.