24 മണിക്കൂറിനിടെ രാജ്യത്ത് 41,965 കോവിഡ്

8

24 മണിക്കൂറിനിടെ രാജ്യത്ത് 41,965 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 460 മരണങ്ങള്‍ ഇന്നലെ കോവിഡ് മൂലം സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,39,020 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

97.51ശതമാനമാണ് ഇന്ത്യയിലെ നിലവിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 33,964 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. നിലവില്‍ 3,78,181 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 1,33,18,718 പേര്‍ക്ക് ഇന്നലെ കൊവിഡ് വാക്‌സിനെടുത്തപ്പോള്‍ ആകെ വാക്‌സിന്‍ സ്വീകരിച്ചവുടെ എണ്ണം 65,41,13,508 ആയി.