കോവിഡ് വ്യാപനം: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വാക്സിൻ ഉത്സവം ഇന്ന് മുതൽ

29

കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത മാസ് വാക്‌സിനേഷന്‍ കര്‍മ പദ്ധതിക്ക് ഇന്ന് തുടക്കമാവും. ഏപ്രില്‍ 11 മുതല്‍ നാല് ദിവസമാണ് വിപുലമായ വാക്‌സിനേഷന്‍ ക്യാംപയിന്‍ നടക്കുക. അര്‍ഹരായ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ വാക്‌സിന്‍ വിതരണം വിപുലപ്പെടുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിച്ചിരുന്നു.