കര്‍ണാടകയിലെ പ്രധാന നഗരങ്ങളില്‍ ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി

18

കര്‍ണാടകയിലെ പ്രധാന നഗരങ്ങളില്‍ ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബെംഗളൂരു, ബീദര്‍, മംഗളൂരു, കല്‍ബുര്‍ഗി, മൈസൂരു, ഉഡുപ്പി, തുംകുരു എന്നീ നഗരങ്ങളില്‍ രാത്രി 10 മണി മുതല്‍ രാവിലെ 5 മണിവരെയാണ് കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവുക.

കോവിഡിന്റെ രണ്ടാം വരവും പോസിറ്റീവ് കേസുകളുടെ വര്‍ധനയും കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ രാത്രികാല കര്‍ഫ്യൂ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. അതേസമയം ഇത് ലോക്ക്ഡൗണ്‍ അല്ലെന്നും അവശ്യ സേവനങ്ങളെ രാത്രികാല കര്‍ഫ്യൂ ബാധിക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.