Home Lifestyle Health & Fitness തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ മുൻകൂട്ടി ഒപി പരിശോധന ബുക്ക് ചെയ്യുന്നതിന് സൗകര്യം

തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ മുൻകൂട്ടി ഒപി പരിശോധന ബുക്ക് ചെയ്യുന്നതിന് സൗകര്യം

0
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ മുൻകൂട്ടി ഒപി പരിശോധന ബുക്ക് ചെയ്യുന്നതിന് സൗകര്യം

തൃശൂർ മെഡിക്കൽ കോളജിൽ മുൻകൂട്ടി ഒപി പരിശോധന ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുങ്ങി. ഇ – ഹെൽത്ത് വെബ്സൈറ്റ് മുഖേനയാണ് ബുക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. എല്ലാ ചികിത്സാവിഭാഗങ്ങളിലും ബുക്കിംഗ് സേവനം ലഭ്യമാകും. പരീക്ഷണ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിലും 20 പേർക്ക് വീതമാണ് ബുക്കിങ്ങിനായി നീക്കി വെച്ചത്. കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാൻ ഇത് സഹായകമാകും.

തൃശൂർ മെഡിക്കൽ കോളജിൽ ഇ-ഹെൽത്ത് സംവിധാനം ഡിസംബറിലാണ് പ്രവർത്തനം ആരംഭിച്ചത്. ഇ-ഹെൽത്ത് സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്നതോ ഓൺലൈൻ ആയി എടുക്കുന്നതോ ആയ യുഎച്ച്ഐഡി ഉപയോഗിച്ച് മെഡിക്കൽ കോളജിൽ നിന്നും ഒപി ടിക്കറ്റ് എടുക്കാം. https://ehealth.kerala.gov.in/ എന്ന വെബ് വിലാസത്തിൽ ആധാർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ യുഎച്ച്ഐഡി ലഭിക്കും. പിന്നീട് യുഎച്ച്ഐഡി പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആശുപത്രി, കാണേണ്ട വകുപ്പുകൾ എന്നിവ തെരഞ്ഞെടുത്തു ബുക്ക് ചെയ്യാം.

ഇ-ഹെൽത്ത് സ്ഥാപനങ്ങളിൽ നിന്നും ഏത് വകുപ്പുകളിലേക്കും മുൻകൂട്ടി ഒപി ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ് തെരഞ്ഞെടുക്കുന്നവർക്ക് വേണ്ടി പ്രത്യേക ഗ്രീൻ ചാനൽ കൗണ്ടർ തുടങ്ങുന്നതും പരിഗണനയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here