Home Lifestyle Health & Fitness പൊതുജനങ്ങൾക്ക് ഇനി പരാതി നേരിട്ട് അറിയിക്കാം; ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ നിലവിൽ വന്നു

പൊതുജനങ്ങൾക്ക് ഇനി പരാതി നേരിട്ട് അറിയിക്കാം; ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ നിലവിൽ വന്നു

0
പൊതുജനങ്ങൾക്ക് ഇനി പരാതി നേരിട്ട് അറിയിക്കാം; ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ നിലവിൽ വന്നു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ നിലവിൽ വന്നു. പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാം. പരാതിയിന്‍മേല്‍ എടുത്ത നടപടികളും പോർട്ടലിലൂടെ അറിയാം. പരാതി സംബന്ധിച്ച ഫോട്ടോയും  വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും.

FB IMG 1679504647500

എങ്ങനെ പരാതിപ്പെടണം?

ആദ്യമായി ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

റിപ്പോര്‍ട്ട് കംപ്ലൈന്റ്, മൈ കംപ്ലൈന്റസ് എന്നീ രണ്ട് ഐക്കണുകള്‍ കാണാം.

ആദ്യമായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി എടുക്കുക. തുടര്‍ന്ന് പേര്, ഒടിപി എന്നിവ നല്‍കുമ്പോള്‍ കംപ്ലൈന്റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേജ് വരും.

അതില്‍ ജില്ല, സര്‍ക്കിള്‍, സ്ഥാപനത്തിന്റെ പേര്, ലൊക്കേഷന്‍, ലാന്‍ഡ്മാര്‍ക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കണം. തുടര്‍ന്ന് ഫോട്ടോയും വിഡിയോയും അപ് ലോഡ് ചെയ്യണം. ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടെങ്കില്‍ നോ ഐക്കണ്‍ കൊടുക്കണം. അത് കഴിഞ്ഞ് സബ്മിറ്റ് ചെയ്യാം.

ഹോം പേജിലെ മൈ കംപ്ലൈന്‍സിലൂടെ പരാതിയിന്‍മേല്‍ സ്വീകരിച്ച നടപടികളും അറിയാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here