
സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്ക് കൊവിഡ് പോസിറ്റീവ്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എസ് രവീന്ദ്ര ഭട്ട്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഭരണഘടന ബെഞ്ചിൽ അംഗമാണ്. രാജ്യത്ത് കൊവിഡ് ആശങ്ക തുടരുകയാണ്. കഴിഞ്ഞ ദിവസം 11692 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിൽ തന്നെ തുടരുകയാണ്. 5.09 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 66,170 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ ദില്ലിയിലെ കോടതികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ത്ര