തൃശൂർ ജനറൽ ആശുപത്രിയിലെ കോവിഡ് രോഗികൾക്കായി വെന്റിലേറ്റർ നൽകി സത്യസായി അമൃത കലശം ട്രസ്റ്റ്

42

തൃശൂർ ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് തൃശൂർ ശ്രീ സത്യസായി അമൃത കലശം ട്രസ്റ്റ് വെന്റിലേറ്റർ വാങ്ങി നൽകി. ഈ ഉപകരണത്തിന് 3.45 ലക്ഷം രൂപയാണ് വില. ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി, കോവിഡ് നോഡൽ ഓഫീസർ ഡോ. സുമേഷ്, സർജൻ ഡോ. മനോജ്, പ്ളാനിങ്ങ് ഇൻ ചാർജ് ഡോ. ടോണി ജോസഫ് എന്നിവർ ചേർന്ന് വെന്റിലേറ്റർ ഏറ്റുവാങ്ങി.