Home Health & Fitness covid19 24 മണിക്കൂറിനിടയില്‍ 3,720 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

24 മണിക്കൂറിനിടയില്‍ 3,720 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

0
24 മണിക്കൂറിനിടയില്‍ 3,720 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 3,720 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 36,244 പേരാണ് കൊവിഡിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം കൊവിഡിനെ തുടര്‍ന്ന് 22 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 5,31,605 ആയി.ചൊവ്വാഴ്ച്ചത്തെ പ്രതിദിന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആറ് ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. 4.49 കോടി പേര്‍ക്കാണ് ഇതിനകം ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 0.08 ശതമാനം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 98.73 പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ നല്‍കിയ കൊവിഡ് വാക്‌സിന്‍ ഡോസിന്റെ ആകെ എണ്ണം 220.66 കോടിയിലെത്തിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 4,43, 92,828 പേര്‍ ഇതുവരേയും രോഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here