നിപയിൽ ആശ്വാസം: കൂടുതൽ ഫലങ്ങൾ നെഗറ്റീവ്

7

കോഴിക്കോട് നിപ ബാധിച്ച് മരണപ്പെട്ട രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 15 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്. സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ പേരുടെ ഫലം ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും.

സമ്പര്‍ക്കപട്ടികയിലുള്ള ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിക്കാത്തത് ആശ്വാസം പകരുന്നതാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ 64 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.