രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു

5

രാജ്യത്ത് വെള്ളിയാഴ്ചയും കോവിഡ് കേസുകളില്‍ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

Advertisement

കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 4.83 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയരുകയും ചെയ്തു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനവും രേഖപ്പെടുത്തി.

24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 315 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കോവിഡ് ബാധിത മരണങ്ങള്‍ 4,85,350 ആയിട്ടുണ്ട്. ഒരു ദിവസത്തിനിടെ 1,09,345 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

ഉത്തർപ്രദേശ്, ബിഹാർ , ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കൂടി. 

Advertisement