തിങ്കളാഴ്ച മുതൽ കരുതൽ ഡോസ് വാക്സിൻ എടുക്കാം

44

രാജ്യത്ത് കരുതൽ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതൽ നൽകിത്തുടങ്ങും. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കരുതൽ ഡോസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളടങ്ങിയ മാർഗരേഖ ആരോഗ്യമന്ത്രാലയം ശനിയാഴ്ച പുറത്തിറക്കും.

Advertisement

ആദ്യഘട്ടത്തിൽ കോവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും കരുതൽ ഡോസ് നൽകുക. എന്നാൽ 60 വയസിന് മുകളിൽപ്രായമുള്ളവർക്ക് കരുതൽ ഡോസിന് ഡോക്ടറുടെ നിർദേശം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

Advertisement