കൗമാരപ്രായക്കാര്‍ക്കുള്ള വാക്സിനേഷൻ നാളെ മുതൽ; വാക്സിൻ ഇതുവരെയും ലഭിച്ചില്ല, വിതരണം ലഭ്യമാകുന്ന മുറക്കെന്ന് ആരോഗ്യവകുപ്പ്

12

സംസ്ഥാനത്ത് കൗമാരപ്രായക്കാര്‍ക്കുള്ള വാക്സിനേഷൻ നാളെ തുടങ്ങും.

Advertisement

15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി വാക്സിനേഷന്‍ ആക്ഷന്‍ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവാക്സിന്‍ മാത്രമാകും നല്‍കുക. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും ജനറല്‍, ജില്ലാ, താലൂക്ക്, സിഎച്ച്സി എന്നിവടങ്ങളില്‍ വാക്സിനേഷന്‍ നല്‍കും. കൗമാരക്കാരുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കും.

അതേ സമയം എറണാകുളം റീജിയണൽ വാക്സിൻ സ്റ്റോറിൽ നിന്നും കുട്ടികൾക്കുള്ള കോവാക്സിൻ സെഷൻ ഇതുവരെയും ലഭിച്ചിട്ടില്ല. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്കനുസരിച്ചായിരിക്കും നടത്തുകയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

Advertisement