വീണ്ടും വേറിട്ട മാതൃകയായി ‘ടോവിനോ’; രക്തം ദാനം ചെയ്ത് താരത്തിന്റെ സന്ദേശം

52

വീണ്ടും സാമൂഹിക ഇടപെടലിന്റെ സന്ദേശം നൽകി നടൻ ടൊവിനോ തോമസ്. രക്തദാന ദിനത്തിൽ രക്തം ദാനം ചെയ്താണ് പ്രിയ താരം ഒരിക്കൽ കൂടി മാതൃക കാട്ടിയിരിക്കുന്നത്.  World Blood Donor Day! എന്ന ക്യാപ്ഷനോടെ രക്തം ദാനം ചെയ്യുന്ന ചിത്രം ടൊവിനോ തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്ക് വച്ചിരിക്കുന്നത്.

Advertisement

ഇതാദ്യമായാല്ല ടൊവിനോ സാമൂഹ്യ  പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നത്. നേരത്തെ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കടക്കം നേരിട്ടിറങ്ങി താരം ശ്രദ്ധ നേടിയിരുന്നു. അത് പോലെ തന്നെ കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച പശ്ചാത്തലത്തിൽ പഠിക്കാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് ടിവിയും ടാബും വാങ്ങി നൽകിയും ടൊവിനോ സഹായവുമായെത്തിയിരുന്നു.

Advertisement