Home Lifestyle Health & Fitness രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനം; കേരളത്തിന്‌ ഒന്നു പോലുമില്ല

രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനം; കേരളത്തിന്‌ ഒന്നു പോലുമില്ല

0
രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനം; കേരളത്തിന്‌ ഒന്നു പോലുമില്ല

രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനം. കേരളത്തിന് പുതിയ കോളേജില്ല. ഏറ്റവുമധികം കോളേജുകള്‍ അനുവദിച്ചിരിക്കുന്നത് ഉത്തര്‍ പ്രദേശിനാണ്. 27 എണ്ണം. തമിഴ്നാടിന് 11 ഉം, കര്‍ണ്ണാടകത്തിന് നാലും കോളേജുകള്‍ അനുവദിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാക്കും. പദ്ധതിക്കായി 1570 കോടി രൂപ നീക്കി വച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതോടൊപ്പം ദേശീയ മെഡിക്കല്‍ ഉപകരണ നയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. മെഡിക്കല്‍ ഉപകരണങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here