എയര്‍ സുവിധ പോര്‍ട്ടലിലെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ചു

18

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നടപ്പിലാക്കിയിരുന്ന എയര്‍ സുവിധ പോര്‍ട്ടലിലെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ ഇനി ചെയ്യേണ്ടതില്ല. നവംബര്‍ 21 രാത്രി 12 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രികര്‍ക്കാണ് ഈ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നത്.
കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായതിനാലും വാക്‌സിനേഷന്‍ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതിനാലുമാണ് സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ പിന്‍വലിക്കുന്നത്.
സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ പിന്‍വലിക്കുന്നത് ഇന്ത്യയിലേക്ക് വരുന്ന വിമാനയാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകരും. കോവിഡ് വ്യാപന നിരക്കില്‍ വര്‍ധനവുണ്ടാകുന്ന പക്ഷം ഇത് പുനഃസ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Advertisement
Advertisement