നേപ്പാള്‍ വഴിയുള്ള ഗള്‍ഫ് യാത്രയും പ്രതിസന്ധിയിൽ: ഇന്ന് അര്‍ധരാത്രി മുതല്‍ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനം അനുവദിക്കില്ലെന്ന് നേപ്പാള്‍ ഭരണകൂടം

16

നേപ്പാള്‍ വഴിയുള്ള ഗള്‍ഫ് യാത്രയും പ്രതിസന്ധിയില്‍. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനം അനുവദിക്കില്ലെന്ന് നേപ്പാള്‍ ഭരണകൂടം അറിയിച്ചു.

മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുകയെന്ന ഉദ്ദേശ്യത്തോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ കൂട്ടത്തോടെ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കാമെന്ന വിലയിരുത്തലിലാണ് നേപ്പാളും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 14,000 ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാനായി ഇപ്പോള്‍ നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഗള്‍ഫ് നാടുകള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ കൂട്ടത്തോടെയാണ് നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമം തുടങ്ങിയത്. ഇതിനകംതന്നെ നേപ്പാളില്‍നിന്നും ഒമാന്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളിലേക്ക് നിരവധി പ്രവാസികള്‍ എത്തിച്ചേരുകയും ചെയ്തു.