ഗുരുവായൂര്‍- എറണാകുളം തീവണ്ടി ഏഴു മുതല്‍ യാത്ര തുടങ്ങും

32

ജോലിക്കാരും സാധാരണക്കാരുമൊക്കെ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന ഗുരുവായൂര്‍-എറണാകുളം തീവണ്ടി ഏഴു മുതല്‍ യാത്ര തുടങ്ങും. കോവിഡിനെ തുടര്‍ന്ന് 2019 മാര്‍ച്ചിലാണ് ഈ ട്രെയിന്‍ യാത്ര അവസാനിപ്പിച്ചത്. പിന്നീട് പല ട്രെയിനുകളും ഓടിത്തുടങ്ങിയെങ്കിലും റിസര്‍വേഷനെടുത്തു മാത്രമേ യാത്ര ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഈ ട്രെയിനില്‍ ഇനി മുതല്‍ റിസര്‍വേഷനില്ലാതെ സീസണ്‍  ടിക്കറ്റുകാര്‍ക്കും യാത്ര ചെയ്യാം. കൗണ്ടറില്‍ നിന്ന് തത്സമയം ടിക്കറ്റെടുത്തും യാത്ര ചെയ്യാം. ആയിരക്കണക്കിനാളുകളാണ് ദിവസവും ഈ ട്രെയിനില്‍ എറണാകുളത്തേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുകയും വരികയും ചെയ്തുകൊണ്ടിരുന്നത്.
തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം കവാടത്തിലെ പ്രവേശന കവാടവും ടിക്കറ്റ് കൗണ്ടറും തുറക്കും. ടിക്കറ്റ് രണ്ടാം കവാടത്തിലെ കൗണ്ടറില്‍ നിന്നും എടുക്കാനാകും.

Advertisement
Advertisement