ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയയും; നിരോധനം മെയ് 15 വരെ

10

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഓസ്ട്രേലിയയും. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിരോധനം. മെയ് 15 വരെയാണ് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്ര വെല്ലുവിളിയായതിനാൽ മെയ് 15 വരെയെങ്കിലും വിമാനങ്ങൾ റദ്ദാക്കുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. ഇന്ത്യയിൽ നിന്ന് എത്തുന്നവർ ഓസ്ട്രേലിയയിലുള്ളവരിൽ അപകട സാധ്യത നിലനിൽക്കുന്നതിനിലാണ് തീരുമാനം.