നാളെ മുതൽ കൊല്ലം മുതൽ തൃശൂർ വരെ ട്രെയിൻ നിയന്ത്രണം; 26 ന്‌ ജനശതാബ്‌ദി റദ്ദാക്കി

23

വിവിധ സ്ഥലങ്ങളിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ വ്യാഴാഴ്‌ച മുതൽ31 വരെ കൊല്ലം മുതൽ തൃശൂർവരെ ട്രെയിൻ നിയന്ത്രണം. 26 ന്‌ 12082 തിരുവനന്തപുരം സെൻട്രൽ -കണ്ണൂർ ജനശതാബ്‌ദി, 06018 എറണാകുളം ജങ്‌ഷൻ-ഷൊർണൂർ ജങ്‌ഷൻ മെമു, 06448 എറണാകുളം ജങ്‌ഷൻ-ഗുരുവായൂർ എക്‌സ്‌പ്രസ്‌ എന്നിവയും 27 ന്‌ 12081 കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്‌ദി എക്‌സ്‌പ്രസും റദ്ദാക്കി. 06442 കൊല്ലം ജങ്‌ഷൻ-എറണാകുളം ജങ്‌ഷൻ മെമു 9, 13, 17, 19 കായകുളത്തിനും കൊല്ലത്തിനുമിടയിൽ റദ്ദാക്കി. ട്രെയിൻ കായംകുളത്തുനിന്നാണ്‌ പുറപ്പെടുക. 16306 കണ്ണൂർ- എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ 26 ന്‌ തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
12623എംജിആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മെയിൽ 26 ന്‌ തൃശൂർ വരെയാകും. 12624 തിരുവനന്തപുരം സെൻട്രൽ-എംജിആർ ചെന്നൈ സെൻട്രൽ മെയിൽ 26 ന്‌ തൃശൂരിൽനിന്നായിരിക്കും പുറപ്പെടുക. 16325 നിലമ്പൂർ റോഡ്‌-കോട്ടയം എക്‌സ്‌പ്രസ്‌ 12 മുതൽ31 വരെ എറണാകുളം ടൗൺവരെയാകും സർവീസ്‌. 19, 26 തീയതികളിൽ സർവീസ്‌ പതിവുപോലെ കോട്ടയംവരെയുണ്ടാകും.
06441 എറണാകുളം ജങ്‌ഷൻ- കൊല്ലം ജങ്‌ഷൻ മെമു  ഒമ്പത്‌ മുതൽ 31 വരെ കായംകുളം ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും. ബുധനാഴ്‌ചകളിൽ പതിവുപോലെയാകും സർവീസ്‌. 161227 ചെന്നൈ എഗ്‌മൂർ -ഗുരുവായൂർ എക്‌സ്‌പ്രസ്‌ 15 മുതൽ 30 മിനിറ്റുവരെയും 22114 കൊച്ചുവേളി-ലോക്‌മാന്യ തിലക്‌ ഒമ്പതിന്‌ കോട്ടയത്തിനും മുളന്തുരുത്തിയ്‌ക്കുമിടയിൽ ഒരുമണിക്കൂറും വൈകും.

Advertisement
Advertisement