യാത്രക്കാരില്ല: ദീർഘദൂര തീവണ്ടികളും റദ്ദാക്കി

16

അടച്ചിടലിനെത്തുടര്‍ന്ന് യാത്രക്കാരില്ലാതായതോടെ ദീര്‍ഘദൂര തീവണ്ടികളും റെയില്‍വേ താത്കാലികമായി റദ്ദാക്കിത്തുടങ്ങി. ശനിയാഴ്ചകളില്‍ കൊച്ചുവേളിയില്‍നിന്ന് ഇന്‍ഡോറിലേക്കുള്ള തീവണ്ടിയുടെ മേയ് മാസത്തെ ശേഷിക്കുന്ന ട്രിപ്പുകളും തിരികെയുള്ള യാത്രകളുമാണ് ഏറ്റവും അവസാനം റദ്ദാക്കിയത്. സേലംവഴിയുള്ള മംഗളൂരു സെന്‍ട്രല്‍-പുതുച്ചേരി പ്രതിവാര എക്‌സ്പ്രസ്, നാഗര്‍കോവില്‍-ഗാന്ധിധാം പ്രതിവാര എക്‌സ്പ്രസ് എന്നിവയും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.