ആയുഷ് ആ‍യൂർവേദ മരുന്ന് വിതരണം ചെയ്യാൻ സംഘപരിവാർ സംഘടനയായ സേവാഭാരതിക്ക് അനുമതി നൽകി കേന്ദ്രം: തെറ്റായ നടപടിയെന്ന് പ്രധാനമന്ത്രിക്ക് ജോൺ ബ്രിട്ടാസിന്റെ കത്ത്

7

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് വികസിപ്പിച്ച (CCRAS) ആയുഷ്-64 എന്ന ആയുര്‍വേദ മരുന്ന് വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ആർ.എസ്.എസ് പോഷകസംഘടനയായ സേവാ ഭാരതിയെ ഏൽപ്പിച്ച് കേന്ദ്ര സർക്കാർ. നടപടിക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. ജോൺ ബ്രിട്ടാസ് എം.പി പ്രധാനമന്ത്രിക്ക് കത്ത് നൽകി.
ആർ.എസ്.എസിന്റെ മൂന്നാമത്തെ സര്‍സംഘചാലക് ആയ ദേവറസ് രൂപീകരിച്ച പോഷകസംഘടനയായ സേവഭാരതി വിദ്യാഭ്യാസ-ആരോഗ്യമേഖലയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യം വെ്ച്ചുകൊണ്ടുള്ളതാണ്. ഈ സംഘടനയ്ക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.ആയുഷ് മരുന്ന് വിതരണം ചെയ്യുന്നതിനായി സേവഭാരതിക്ക് പ്രത്യേക പാസ് നല്കണമെന്ന് ബന്ധപ്പെട്ട പ്രാദേശിക ഏജന്‍സികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ ഗുരുതരമായ പിഴവ് കാട്ടിയ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ സമീപനങ്ങളിലും വിഭാഗീയത സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.