ആഴക്കടൽ മൽസ്യബന്ധന കരാർ: മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ടി.എൻ.പ്രതാപൻ എം.പി; നാളെ മൽസ്യതൊഴിലാളികൾ കെ.എസ്.ഐ.എൻ ഓഫീസ് ഉപരോധിക്കും

9
8 / 100

ആഴക്കടൽ മത്സ്യ സമ്പത്ത് അമേരിക്കൻ കുത്തക കമ്പനിക്ക് കൈമാറാനുള്ള ഇടത് സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു. തിങ്കളാഴ്ച കൊച്ചിയിലെ ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ഓഫീസ് ഉപരോധിക്കും. വൈകീട്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കൊല്ലത്തെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് ടി.എൻ പ്രതാപൻ എം.പി അറിയിച്ചു.
ആഴക്കടൽ മത്സ്യ സമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കത്തിന് പിന്നിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുണ്ടെന്ന് പ്രതാപൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
മുഖ്യമന്ത്രി അറിയാതെ ഭൂമി കൈമാറ്റം നടക്കില്ല. അതു കൊണ്ട് തന്നെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അനിവാര്യമാണെന്നും പ്രതാപൻ വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. 24 ന് രാവിലെ 8.30 ന് കൊല്ലം തങ്കശേരിയിൽ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി സംവദിക്കും. 27 ന് തീരദേശ ഹർത്താൽ നടത്തുമെന്നും ടി.എൻ പ്രതാപൻ അറിയിച്ചു.