ആസാദ് കശ്മിര്‍ പരാമര്‍ശത്തില്‍ കെ.ടി. ജലീല്‍ എം.എല്‍.എയ്‌ക്കെതിരേ കേസ് എടുക്കാന്‍ ഉത്തരവ്

20

ആസാദ് കശ്മിര്‍ പരാമര്‍ശത്തില്‍ കെ.ടി. ജലീല്‍ എം.എല്‍.എയ്‌ക്കെതിരേ കേസ് എടുക്കാന്‍ ഉത്തരവ്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍. ഇടാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ജലീലിന്റെ പരാമര്‍ശത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്. മണിയാണ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കേസ് എടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. രാജ്യദ്രോഹനിയമം ഉള്‍പ്പെടെ ചുമത്തി ജലീലിനെതിരേ കേസ് എടുക്കണമെന്നായിരുന്നു മണി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഏതൊക്കെ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ല. ഉചിതമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്നാണ് ഡല്‍ഹി തിലക് മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

Advertisement
Advertisement