എസ്.എഫ്.ഐയുടെ തോന്നിവാസത്തിന് മാപ്പ് ചോദിച്ച് പ്രിൻസിപ്പൽ; ഗവർണർക്കെതിരായ എസ്.എഫ്.ഐയുടെ അസഭ്യ ബാനറിൽ ഖേദം പ്രകടിപ്പിച്ച് സംസ്കൃത കോളേജ്

22

ഗവർണർക്കെതിരായ എസ്.എഫ്.ഐയുടെ അസഭ്യ ബാനറിൽ ഖേദം പ്രകടിപ്പിച്ച് സംസ്കൃത കോളേജ്. ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കേരള സർവകലാശാലയ്ക്ക് പ്രിൻസിപ്പൽ ഉറപ്പു നൽകി. ബാനർ നീക്കിയതായി ചൂണ്ടിക്കാണിച്ച് കോളേജ് പ്രിൻസിപ്പൽ സര്‍വകലാശാലാ രജിസ്ട്രാർക്ക് കത്ത് നൽകി.

Advertisement

കോളേജ് കവാടത്തിൽ ഗവർണർക്കെതിരേ അസഭ്യ ബാനർ ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്ഭവൻ കേരള സർവകലാശാല വി.സിയോട് വിശദീകരണം തേടാൻ നിർദേശിച്ചിരുന്നു. തുടർന്ന് രജിസ്ട്രാർ മുഖേന പ്രിൻസിപ്പലിനോട് വിശദീകരണം തേടുകയായിരുന്നു. പിന്നാലെയാണ് രജിസ്ട്രാർക്ക് പ്രിൻസിപ്പൽ മറുപടി നൽകിയത്.

ബാനർ നീക്കിയിട്ടുണ്ട്. വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും – കത്തിലൂടെ കോളേജ് പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് ഉറപ്പുനൽകി.

Advertisement