എ.കെ.ജി സെന്‍റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

7

എ.കെ.ജി സെന്‍റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് സംഘം എ.കെ.ജി സെന്‍ററിൽ എത്തി പരിശോധന നടത്തി. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എ.കെ.ജി സെന്‍റർ ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് അന്വേഷണത്തിനായി ക്രൈം  ബ്രാഞ്ച് സംഘം എത്തുന്നത്

Advertisement

കേസ് 23 ദിവസം അന്വേഷിച്ചത് പ്രത്യേക അന്വേഷണ സംഘമാണ് . ഇവർക്ക് പ്രതികളെ കണ്ടെത്താൻ ആകാത്ത സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. എ കെ ജി സെന്‍ററിലെത്തി സ്ഥല പരിശോധന നടത്തിയ സംഘം അന്നത്തെ സംഭവം പുനരാവിഷ്കരിക്കാനും നീക്കം ഉണ്ട്. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തവരെ ക്രൈം ബ്രാഞ്ച് സംഘം വീണ്ടും വിളിച്ചു വരുത്തിയേക്കും.

Advertisement