കരുവന്നൂർ ബാങ്ക് വിഷയം: മന്ത്രി ബിന്ദുവിന്റെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നാളെ

11

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാത്തതുമൂലം ചികിത്സയ്ക്ക് പണമില്ലാതെ, ചികിത്സ മുടങ്ങി ജീവൻ നഷ്ടപ്പെട്ട ഫിലോമിനയുടെ മരണത്തിന്  ഉത്തരവാദികളായ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന മന്ത്രി ബിന്ദുവിനെതിരെ ശക്തമായ സമരത്തിന് കോൺഗ്രസ് നേതൃത്വം കൊടുക്കുകയാണ്. ഇരിങ്ങാലക്കുട നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്ത്രി ബിന്ദുവിൻ്റെ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും.

Advertisement

 മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന് പറഞ്ഞ മന്ത്രി, ഫിലോമിനയുടെ വീടിനു മുന്നിലൂടെ കടന്നു പോയിട്ടും ആ  മൃതശരീരം ഒന്ന് കാണാൻ പോലും തയ്യാറായില്ല. കള്ളപ്പണം വെളുപ്പിക്കുന്നതും, നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ കൊള്ളയടിക്കുന്നതും  സിപിഎം നേതാക്കളാണ് ഇവരെയൊക്കെ സംരക്ഷിക്കുന്ന മന്ത്രിയും ഒരളവിൽ ഫിലോമിനയുടെ മരണത്തിന് ഉത്തരവാദിയാണ്.
ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന മാർച്ച് ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും

Advertisement