കെ.പി.സി.സി 280 അംഗ ഭാരവാഹി പട്ടികക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം

1

കെ.പി.സി.സി ഭാരവാഹി പട്ടികക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. 280 അംഗ പട്ടികക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കെപിസിസി സമര്‍പ്പിച്ച പട്ടിക പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു. ആദ്യം അയച്ച പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയിച്ചിരുന്നു.
ഒരു ബ്ലോക്കില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ യുവാക്കളും വനിതകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഒപ്പം, ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ പട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് അയച്ചത്. പുതിയ പട്ടികയിലുള്ള 280 പേര്‍ക്കാകും കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടാകുക.
ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കുമെന്നും ചരിത്ര സംഭവമായി ജാഥ മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്ന് പട്ടികയ്ക്ക് അംഗീകാരം ലഭിച്ച കാര്യം അറിയിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

Advertisement
Advertisement