കെ റെയിലിനെതിരായ രണ്ടാംഘട്ട സമരത്തിനൊരുങ്ങി സമര സമിതി; തിരുവോണ നാളിൽ സെക്രട്ടറിയറ്റിനു മുന്നിൽ ഉപവാസവും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ റാലികളും

4

കെ റെയിലിനെതിരായ രണ്ടാംഘട്ട സമരത്തിനൊരുങ്ങി സമര സമിതി. പദ്ധതി അവസാനിപ്പിച്ച് സർക്കാർ ഉത്തരവ് ഇറക്കുന്നത് വരെ സമ‍രം തുടരാൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിന്‍റെ ഭാഗമായി തിരുവോണ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് സമര സമിതി അറിയിച്ചു.

Advertisement

പ്രതിഷേധത്തെ തുടർന്ന് അതിരടയാള കല്ല് സ്ഥാപിച്ചുള്ള സർവേ അവസാനിപ്പിച്ചെങ്കിലും പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറില്ലെന്ന വിലയിരുത്തലിലാണ് സമരസമിതി. പദ്ധതിയെ പ്രകീർത്തിച്ചുള്ള പരസ്യങ്ങൾ കെ റെയിൽ പുറത്ത് വിടുന്നത് ഇതിന്‍റെ ഭാഗമാണെന്ന് വിലയിരുത്തിയ സമര സമിതി, കെ റെയിൽ പ്രതിഷേധക്കാർക്ക് നേരെ കേസെടുക്കുന്ന നടപടിയും സർക്കാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സമരത്തിൽ നേരിട്ട് പങ്കാളികളാകാത്തകർക്ക് എതിരെയും ഓരോ ദിവസവും കേസ് രജിസ്റ്റർ ചെയ്യുകയാണ്.

സമരത്തിന്‍റെ അടുത്ത ഘട്ടം എന്ന നിലയിൽ രാഷ്ട്രപതിയ്ക്ക് ഭീമഹർജി നൽകും. തിരുവോണത്തിന് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന് പുറമേ ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് സമര സമിതി അറിയിച്ചു.

Advertisement