കൊച്ചിയിൽ അഞ്ചുവയസുകാരനെ നഗ്നനാക്കി നിലത്ത് കിടത്തിയ ‘സമരാഭാ’സത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

0

കൊച്ചിയിൽ അഞ്ചുവയസുകാരനെ നഗ്നനാക്കി നിലത്ത് കിടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നഗരസഭയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകര്‌‍‍ കുട്ടിയെ നിലത്ത് കിടത്തിയത്. ചുള്ളിക്കമ്പുകൾ കുട്ടിയുടെ ദേഹത്ത് വച്ചും പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയും പരാതി നൽകിയിരുന്നു.

Advertisement

ബാലാവകാശ നിയമങ്ങൾക്ക് വിരുദ്ധമായാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എറണാകുളം സെൻട്രൽ പൊലീസിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിച്ചത്.

Advertisement