കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി; ആശുപത്രിയിൽ നിന്നും പുതിയ ചിത്രങ്ങൾ

345

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി. അപ്പോളോ ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ആരോഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ് പങ്കുവച്ചത്. ഭാര്യ വിനോദിനിയോടൊപ്പമുള്ള ഫോട്ടോ ആണ് പുറത്തു വിട്ടത്. നരച്ച താടി വളർന്നിട്ടുണ്ടെങ്കിലും മുഖത്തെ പ്രസന്നത വീണ്ടെടുത്തിട്ടുണ്ട്. കോടിയേരിക്കൊപ്പം അപ്പോളോ ആശുപത്രിയിൽ തന്നെ തുടരുകയാണ് എം.കെ റജുവും. നില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടർന്നാൽ 2 ആഴ്ച കൊണ്ട് ആശുപത്രി വിടാൻ ആകുമെന്നും കോടിയേരിയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. സന്ദർശകർക്കു വിലക്ക് ഇപ്പോഴും തുടരുകയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്.

Advertisement
Advertisement