കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസ്: ട്വിറ്റർ ഓഫീസിൽ പോലീസ് പരിശോധന

12

ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ച കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ട്വിറ്റര്‍ ഓഫീസില്‍ പോലീസ് അന്വേഷണം. ഗുരുഗ്രാമിലേയും ലഡോ സരായിലേയും ഓഫീസിലാണ് പോലീസ് എത്തിയത്. വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയതാണെന്നാണ് വിശദീകരണം. 
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍ കിറ്റ് ഉണ്ടാക്കിയെന്ന ബിജെപി വക്താവും പാര്‍ട്ടി ഐടി സെല്‍ തലവനുമായ സാംബിത് പത്ര ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഇതിന്റെ ചിത്രവും പങ്കുവെച്ചു. എന്നാല്‍  സാംബിത് പത്ര ട്വീറ്റിനൊപ്പം പങ്കുവെച്ച രേഖകള്‍ക്ക് ‘മാനിപുലേറ്റഡ് മീഡിയ’ എന്ന ടാഗ് നല്‍കി. ഇതില്‍ വിശദീകരണം തേടിയാണ് ഡല്‍ഹി പോലീസ് ട്വിറ്റര്‍ ഓഫീസിലെത്തിയത്. 
പോലീസിനറിയാത്ത വിവരങ്ങള്‍ ട്വിറ്ററിന് അറിയാം. ഏത് അടിസ്ഥാനത്തിലാണ് സാബിത് പാത്ര പങ്കുവെച്ച ചിത്രം തെറ്റാണെന്ന് അടയാളപ്പെടുത്തിയതെന്ന് വിശദമാക്കണമെന്നും അത് ടൂള്‍ കിറ്റ് കേസ് അന്വേഷണത്തെ സഹായിക്കുമെന്നുമാണ് പോലീസ് പറയുന്നത്.