കോഴിക്കോട് ഡി.വൈ.എഫ്.ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു

3

കോഴിക്കോട് ഡി.വൈ.എഫ്.ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ് ഷിബിന്റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിബിൻ.പുലർച്ചെയാണ് ബൈക്കിന് തീയിട്ടത്. കെഎൽ 56 ഡി 3899 നമ്പർ ബൈക്കാണ് കത്തിനശിച്ചത്. വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ബൈക്ക്. ആരാണ് കത്തിച്ചതെന്ന് വ്യക്തമല്ല. കോഴിക്കോട് വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ കൂടിയാണ് ഷിബിൻ. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Advertisement
Advertisement