കോൺഗ്രസ് ചിന്തൻ ശിബിരം: പരിഹസിച്ച് മുഖ്യമന്ത്രി; കോൺഗ്രസ് സ്വന്തമായി നിവർന്ന് നിൽക്കാനാവാത്ത അവസ്ഥയിൽ, അവർക്ക് പറ്റിയ ഊന്നുവടികളൊന്നും എൽ.ഡി.എഫിൽ ഇല്ലെന്ന് പിണറായി, ചിന്തൻ ശിബിരം കൊണ്ടൊന്നും പരിഹരിക്കാവുന്നതല്ല കോൺഗ്രസിന്റെ അവസ്ഥയെന്നും മുഖ്യമന്ത്രി

10

കോൺഗ്രസ് സ്വന്തമായി നിവർന്നു നിൽക്കാനാവാത്ത അവസ്ഥയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, അങ്ങനെ ഒരു അവസ്ഥയിൽ അവർ വലയിട്ടു പിടിക്കാൻ ശ്രമിക്കുന്നു. പക്ഷേ, അവർക്ക് പറ്റുന്ന ഊന്നുവടികളൊന്നും എൽ.ഡി.എഫിൽ ഇല്ലെന്നും ചിന്തൻ ശിബിരം കൊണ്ടൊന്നും ഇതു പരിഹാരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement

യു.ഡി.എഫ് കൂടുതൽ ദുർബലമാകാതിരിക്കാനുള്ള ചിന്ത ശിബിരത്തിൽ ഉണ്ടായോ എന്നറിയില്ല. പല പ്രമുഖരും ആ വഴിക്ക് പോയില്ല എന്ന വാർത്ത കാണുകയുണ്ടായി. ചിന്തൻ ശിബിരം കഴിഞ്ഞ 25 വർഷത്തിനിടെ നാല് തവണ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. മുൻ കാലങ്ങളിൽ നടത്തിയ ചിന്തൻ ശിബിരങ്ങളുടെ ബാക്കിപത്രം എന്തെന്ന് കോൺഗ്രസുകാർ ചിന്തിക്കുക, രക്ഷയുണ്ടായോ ?

രാജ്യത്തെ ജനങ്ങൾ ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. അവയെക്കുറിച്ചോ പ്രശ്നങ്ങൾക്ക് കാരണമായ നവലിബറൽ സാമ്പത്തിക നയങ്ങളെക്കുറിച്ചോ കോൺഗ്രസിന് ഒരക്ഷരം പറയാനില്ല. സംസ്ഥാനത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും തീർത്തും മൗനമാണ്. വർഗീയ വിപത്തിനേയും അതുയർത്തുന്ന സംഘപരിവാറിനേയും കുറിച്ച് മിണ്ടാട്ടമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement