കൺഗ്രാജുലേഷൻസ് സതീശാ: ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും

11

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തുകൊണ്ടുള്ള ഹൈക്കമാന്‍ഡിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ വഴിയാണ് ചെന്നിത്തലയുടെ പ്രതികരണം.
ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. വി.ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു. 
വി ഡി സതീശന് അഭിനന്ദനങ്ങള്‍… എല്ലാ ആശംസകളും നേരുന്നു.


വി.ഡി. സതീശനെ തിരഞ്ഞെടുത്തത് നടപടിക്രമം അനുസരിച്ചാണെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്ത കാര്യം ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. ആ തീരുമാനം എല്ലാവരും അംഗീകരിക്കുവെന്ന് ഉമ്മന്‍ ചാണ്ടി. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എ.ഐ.സി.സിക്ക് ഓരോ സംസ്ഥാനത്തെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ ഒരു നടപടി ക്രമം ഉണ്ട്. തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരെയെല്ലാം നേരിട്ട് കണ്ട് സംസാരിക്കാന്‍ വേണ്ടി കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കള്‍മാരായ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയും വൈദ്യലിംഗവും എത്തിയിരുന്നു. 
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ്  അധ്യക്ഷയെ ചുമതലപ്പെടുത്താന്‍ പ്രമേയം പാസാക്കിയിരുന്നു. അത് അനുസരിച്ചാണ് ഈ തീരുമാനമെന്നും
എല്ലാവരും അവരുടെ അഭിപ്രായം രേഖപ്പെടുത്തിയതായും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.