ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി.പി.എം സി.പി.ഐ മുഖപത്രങ്ങൾ: നിലപാട് വിറ്റ് ബി.ജെ.പിയിൽ എത്തിയതെന്ന് ദേശാഭിമാനി, ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോഗിക്കുന്നുവെന്ന് ജനയുഗം

16

നിലപാട് വിറ്റ് ബി.ജെ.പിയിൽ എത്തിയതെന്ന് ദേശാഭിമാനി, ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോഗിക്കുന്നുവെന്ന് ജനയുഗം

ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി.പി.എം സി.പി.ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും. നിലപാട് വിറ്റ് ബി.ജെ.പിയിൽ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ദേശാഭിമാനി പറയുന്നു. എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ഗവർണർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജയിൻ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിൻ ഹവാല കേസിൽ കൂടുതൽ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്തെത്തുന്നത്. അതേസമയം ഗവർണർ മനോ നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സി.പി.ഐ മുഖ പത്രമായ ജനയുഗത്തിന്റെ വിമർശനം. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോഗിക്കുന്നു. ഗവർണർ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സ‍ർക്കാരിനെതിരെ ഗവർണർ ധൂർത്ത് ആരോപിക്കുന്നു. ഓരോ മാസവും ഗവർണർ സംവിധാനത്തിനായി കോടികൾ ചെലവാക്കുകയാണെന്നും ജനയുഗം അർപ്പിക്കുന്നു.

Advertisement
Advertisement