ചാലക്കുടിയിലെ ബി.ജെ.പി സ്വതന്ത്ര കൗൺസിലർ കോൺഗ്രസിൽ ചേർന്നു

20

ചാലക്കുടി നഗരസഭ പോട്ട വാർഡിലെ കൗൺസിലർ കോൺഗ്രസിൽ ചേർന്നു. ബി.ജെ.പി സ്വതന്ത്രനായിരുന്ന കൗൺസിലർ വത്സൻ ചമ്പക്കരയാണ് കോൺഗ്രസിൽ ചേർന്നത്. പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ചാലക്കുടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് വത്സന്‍ ചമ്പക്കരയെ സ്വീകരിച്ചു. ബെന്നി  ബെഹനാന്‍ എംപിയാണ് അംഗത്വം കൈമാറിയത്. സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തെ കെട്ടിപ്പടുക്കുന്നതിലും നിര്‍ണായക പങ്കാണ് കോണ്‍ഗ്രസ് വഹിച്ചതെന്ന് വത്സന്‍ ചമ്പക്കര പറഞ്ഞു.

Advertisement
Advertisement