ജുഡീഷ്യൽ നിയമനങ്ങൾക്ക് അഞ്ചു വർഷത്തെയെങ്കിലും അഭിഭാഷക പ്രാഗൽഭ്യം നിർബന്ധമാക്കണമെന്ന് നാഷണലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി: അഡ്വ.ഏ.ഡി.ബെന്നി പ്രസിഡണ്ട്, അഡ്വ.ജിൽസൻ പി.ആൻ്റണി ജനറൽ സെക്രട്ടറി

101

നാഷണലിസ്റ്റ് ലോയേഴ്‌സ് കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡണ്ടായി അഡ്വ.ഏ.ഡി.ബെന്നിയേയും ജനറൽ സെക്രട്ടറിയായി ജിൽസൻ.പി.ആൻറണിയേയും തെരഞ്ഞെടുത്തു. തൃശൂർ എം.ജി റോഡിലെ മോത്തി മഹലിൽ ചേർന്ന തൃശൂർ ജില്ലാ സമ്മേളനത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡണ്ടായി അഡ്വ.പയസ് മാത്യുവിനേയും സെക്രട്ടറിമാരായി അഡ്വ.എം.എസ്.രാജേഷിനേയും അഡ്വ. എൽസ.യു. അമ്പ്രയിലിനേയും അഡ്വ.എം.ആർ.രമേഷിനേയും ട്രഷററായി അഡ്വ.കെ ബി.ബിജോയിയേയും തെരഞ്ഞെടുത്തു. അഞ്ച് വർഷമെങ്കിലും അഭിഭാഷകരായി പ്രാക്ടീസ് ചെയ്തവരെ മാത്രമേ ജുഡീഷ്യൽ നിയമനങ്ങൾക്ക് പരിഗണിക്കാവൂ എന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം എൻ.സി.പി.തൃശൂർ ജില്ലാ പ്രസിഡണ്ട് മോളി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. അഡ്വ.ശ്രീകുമാർ പുത്തേഴത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.രഘു കെ മാരാത്ത്, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, അഡ്വ.കെ.എൻ.വിവേകാനന്ദൻ, ടി.എ.മുഹമ്മദ് ഷാഫി, കെ.വി. പ്രവീൺ, എം.ഗിരീശൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement