ഡോ.സുന്ദർമേനോൻ സി.പി.എം വ്യാപാരി സംഘടനാ നേതൃത്വത്തിലേക്ക്

156

പ്രവാസി വ്യവസായിയും പത്മശ്രീജേതാവുമായ ഡോ.ടി.എ സുന്ദർമേനോൻ സി.പി.എം നിയന്ത്രിത വ്യാപാരി സംഘടനയായ കേരള സംസ്​ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലേക്ക്. തൃശൂരിൽ മെമ്പർഷിപ്പ് കാമ്പയിനിൽ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി സുന്ദർമേനോന് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെ.കേശവദാസ്​ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ്​ പ്രസിഡൻ്റ് എം.എം. ഷൗക്കത്തലി, ഏരിയ സെക്രട്ടറി ജോയ് പ്ലാശ്ശേരി, ഭാരവാഹികളായ ഷിബു മഞ്ഞളി, ഉല്ലാസ്​ പാട്ടുരായ്ക്കൽ, ജയദേവ് ശ്യാം, ഐ. മനീഷ് കുമാർ എന്നിവർ പങ്കെടുത്തു. തിരുവമ്പാടി ദേവസ്വം ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവിനെ പരാജയപ്പെടുത്തി ഡോ.സുന്ദർമേനോൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാലങ്ങളായി കുത്തകയാക്കി കൈവശപ്പെടുത്തിയവരെയും പരാജയപ്പെടുത്തി സി.പി.എം-ഇടത് സഹയാത്രികരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇടത് സഹയാത്രികനാണെങ്കിലും രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നില്ല. അന്തരിച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് കണ്ണൂരിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചിരുന്നു.

Advertisement
Advertisement