തിരുവനന്തപുരത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം

2

തിരുവനന്തപുരം കാട്ടായിക്കോണത്ത് സി.പി.എം നേതാവിന് മദ്യപസംഘത്തിന്റെ ക്രൂരമര്‍ദനം. കാട്ടായിക്കോണം ബ്രാഞ്ച് സെക്രട്ടറി ഷാജിക്കാണ് മര്‍ദനമേറ്റത്. വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വാഹനം സൈഡ് കൊടുക്കുന്നതിനിടെ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് ലഭ്യമാകുന്ന വിവരം. തുടര്‍ന്ന് മദ്യപസംഘത്തിലെ ഒരാള്‍ ബിയര്‍ കുപ്പികൊണ്ട് ഷാജിയുടെ തലയില്‍ അടിക്കുകയായിരുന്നു. പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement
Advertisement