തൃശൂർ പബ്ളിക് ലൈബ്രറിക്കെതിരെ വിജിലൻസ് അന്വേഷണം

26

തൃശൂർ പബ്ളിക് ലൈബ്രറിക്കെതിരെ വിജിലൻസ് അന്വേഷണം. ലൈബ്രറിയുടെ ഭൂമി വിൽപ്പനക്കും കെട്ടിട നിർമാണത്തിനും അനുമതി തേടാതെയും വിവിധ പ്രവൃത്തികൾ നടത്തിയതും സംബന്ധിച്ച് ലൈബ്രറി അംഗം തന്നെ നൽകിയ ഹരജിയിലാണ് തൃശൂർ വിജിലൻസ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. 2013-15 കാലത്തെ പ്രവൃത്തികളെ സംബന്ധിച്ചാണ് പരാതിയിലെ ആരോപണം. ലൈബ്രറിയുടെ 26 സെന്റ് ഭൂമിയുടെ ഇടപാടിലും പുതിയ കെട്ടിട നിർമാണത്തിലും ചട്ടപ്രകാരം പൊതുയോഗം വിളിച്ചു ചേർത്ത് തീരുമാനമെടുക്കുകയോ മതിയായ അനുമതി തേടുകയോ ചെയ്യാതെയുള്ള പ്രവൃത്തികളിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണം.

Advertisement
Advertisement