തൊഴിലുറപ്പു പദ്ധതി ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു-എൻ.സി.പി

33

മുന്‍ യു.പി.എ ഭരണകാലത്ത് ശരത്പവാര്‍ നടപ്പാക്കിയ തൊഴിലുറപ്പു പദ്ധതിയെ തുരങ്കം വെക്കാനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാരെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.രാജന്‍. എന്‍.സി.പി തൃശൂര്‍ നിയോജകമണ്ഡലം ഏകദിന നേതൃത്വ ശില്‍പ്പശാലയില്‍ ദേശീയ പൈതൃക സ്മൃതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശില്‍പ്പശാലയില്‍ വിവിധ വിഷയങ്ങളില്‍ സംസംഥാന ജനറല്‍ സെക്രട്ടറി എ.വി വല്ലഭന്‍, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം അഡ്വ.രഘു.കെ.മാരാത്ത് ജില്ലാ സെക്രട്ടറി സി.കെ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.  സമാപന സമ്മേളനം ജില്ലാ പ്രസിഡണ്ട് മോളി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് സി.ആര്‍ പുഷ്പാകരന്‍, വൈസ് പ്രസിഡണ്ട് വിജിത വിനുകുമാര്‍, നിയോജകമണ്ഡലം സെക്രട്ടറി വി.എം നയന ജില്ലാ സെക്രട്ടറിമാരായ വിശാലാക്ഷി മല്ലിശ്ശേരി, കെ.എം. സൈനുദീന്‍, കെ.വി.പ്രവീണ്‍ ജില്ലാ വൈസ്പ്രസിഡണ്ട് എന്‍.എം കൃഷ്ണന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ജി.സുന്ദര്‍ലാല്‍, ഒബിസി ചെയര്‍മാന്‍ മോഹന്‍ദാസ് എടക്കാട്, വിചാര്‍ വിഭാഗ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പുലരി,എന്‍.എല്‍.സി ജില്ലാ വൈസ് പ്രസിഡണ്ട് യു ബി സുകുമാരന്‍, ന്യൂനപക്ഷ സെല്‍ കണ്‍വീനര്‍ പി.എസ്.പി നസീര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement
Advertisement