ദേശീയപാത അതോറിറ്റിക്കെതിരെയുള്ള മന്ത്രി റിയാസിന്റെ പ്രസ്താവന ആത്മാർത്ഥതയുള്ളതെങ്കിൽ പാലിയേക്കര ടോളിൽ രേഖമൂലം നടപടി ആവശ്യപ്പെടട്ടെയെന്ന് കോൺഗ്രസ്
     

16

ദേശീയ പാതയുടെ കാര്യത്തിൽ പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അത് രേഖാ മൂലം ആവശ്യപ്പെടട്ടെ എന്ന് ഡി.സി.സി വൈസ് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.  നിരവധി തവണ കരാർ കമ്പനിയുടെ കരാർ ലംഘനത്തെ കുറിച്ച് പരാതി നൽകിയിട്ടും ഒരു മറുപടി പോലും നല്കാൻ ഇതുവരെ മന്ത്രി തയ്യാറായിട്ടില്ല, മാത്രമല്ല  ആലുവയിലെ ബൈക്ക് യാത്രികന്റെ അതി ദാരുണമായ മരണത്തിൽ വൈകാരികമായി പ്രതികരിച്ച മന്ത്രി മണ്ണുത്തി അങ്കമാലി ഇടപ്പിള്ളി  ദേശീയപാതയുടെ പ്രശ്നത്തിൽ മുൻപ് കത്ത് നൽകിയതായി പറയുന്നുമില്ല. കൂടാതെ ദേശീയ പാതയിൽ 60 കി.മീ ദൂരത്തിൽ രണ്ട് ടോൾ പ്ലാസയുണ്ടെങ്കിൽ ഒന്ന് നിർത്തലാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചതിനെ തുടർന്ന് ഈ കാര്യം ആവശ്യപ്പെടണമെന്ന് കാണിച്ച് ഞങ്ങൾ കത്ത് നൽകിയിട്ടും ഇതുവരെ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ലായെന്നത് കാണിച്ച് തങ്ങൾക്ക് പൊതുമരാമത്ത് സെക്രട്ടറി വിവരാകാശരേഖക്കുള്ള മറുപടി  തന്നിട്ടുള്ളതാണ്. സർക്കാരിന് ആത്മാർത്ഥ യുണ്ടെങ്കിൽ ഇത്രയേറെ പരാതികൾക്കിട നൽകിയ കമ്പനിയെ ഒഴിവാക്കാൻ അതെങ്കിലും ചെയ്‌യമായിരുന്നു. ബഹു ഹൈക്കോടതിയിൽ പോലും പണിപൂർത്തീകരിക്കാത്തതിനെ സംബന്ധിച്ചുള്ള കേസുകളിൽ കേന്ദ്രത്തിനെതിരെ ഒരു വരി എഴുതികൊടുക്കാത്ത സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി നടത്തിയ  ഈ പ്രസ്താവനയിലെ ആത്മാർത്ഥത ജനങ്ങൾ തിരിച്ചറിയുമെന്ന് അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.

Advertisement
Advertisement