ദേശീയ പ്രസ്ഥാനത്തിൻ്റെ പാരമ്പര്യം ഇന്നത്തെ കോൺഗ്രസിന് അവകാശപെടാൻ കഴിയില്ലെന്ന് പി.സി ചാക്കോ: എൻ.സി.പി ജില്ലാ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി

23

ദേശീയ പ്രസ്ഥാനത്തിൻ്റെ പാരമ്പര്യം ഇന്നത്തെ കോൺഗ്രസിന് അവകാശപെടാൻ കഴിയില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡണ്ട് പി.സി.ചാക്കോ പറഞ്ഞു. ഒല്ലൂരിൽ നാഷ്ണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി തൃശൂർ ജില്ല ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷമായതോടെ പ്രതിപക്ഷം ദുർബലപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യവും നൻമകളും ഉൾകൊള്ളാൻ കഴിയാത്ത വിധം കോൺഗ്രസ്സിൽ കുടുംബാധിപത്യം വന്നതോടെയാണ് പ്രതിപക്ഷം ദുർബലപ്പെടാൻ കാരണം. വർഗ്ഗീയ ഫാസിസത്തിൻ്റെ എല്ലാ ലക്ഷണങ്ങളും ഇപ്പോൾ ബി.ജെ.പി ഭരണത്തിൽ പ്രകടമാണ്. ജനാധിപത്യത്തിൻ്റെ വഴിയിലൂടെയാണ് രാജ്യത്ത് ഫാസിസം കടന്നു വന്നത്. ഫാസിസത്തെ നേരിടാൻ കോൺഗ്രസ്സിനെ മാത്രം ആശ്രയിച്ച് നിൽക്കാൻ കഴിയില്ല. ദേശീയ തലത്തിൽ പ്രാദേശിക കക്ഷികളെ കൂടി ഉൾപ്പെടുത്തി ബി.ജെ.പിക്കെതിരായ രാഷ്ട്രീയ സഖ്യമുണ്ടാക്കുക എന്നതാണ് എൻ.സി.പി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
ജില്ലാ പ്രസിഡണ്ട് മോളി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ പി.കെ.രാജൻ മാസ്റ്റർ, ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ.രാജൻ, എ.വി. വല്ലഭൻ, ആലീസ് മാത്യു, വി.ജി.രവീന്ദ്രൻ, കെ.ആർ.സുഭാഷ്, പി.എം.സുരേഷ് ബാബു, അഡ്വ.രഘു കെ.മാരാത്ത്, ഇ.ഏ.ദിനമണി, എൻ.എം.സി അഖിലേന്ത്യ സെക്രട്ടറി എം.പത്മിനി, എൻ.വൈ.സി സംസ്ഥാന പ്രസിഡണ്ട് സി.ആർ.സജിത്ത് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഷിജു കീടായി സ്വാഗതവും റോയ് പെരിഞ്ചേരി നന്ദിയും പറഞ്ഞു. നേരത്തെ ജില്ലാ പ്രസിഡണ്ട് മോളി ഫ്രാൻസീസ് പതാക ഉയർത്തി. 
Advertisement