പി ബാലചന്ദ്രനും ടി.ആർ രമേഷ്കുമാറും അസി. സെക്രട്ടറിമാരായി തുടരും; മുൻ മന്ത്രി വി.എസ് സുനിൽകുമാറിനെ ഉൾപ്പെടുത്തി സി.പി.ഐ തൃശൂർ ജില്ലാഎക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു

34

തൃശൂര്‍ സി.പി.ഐ തൃശൂര്‍ ജില്ല കൗണ്‍സിലിന്റെ അസി. സെക്രട്ടറിമാരായി അഡ്വ. ടി ആര്‍ രമേഷ് കുമാര്‍, പി ബാലചന്ദ്രൻ എം എല്‍എ എന്നിവരെയും ട്രഷററായി ടി കെ സുധീഷിനെയും ഡിസി യോഗം തെരഞ്ഞെടുത്തു. വി എസ് പ്രിൻസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ കെ വത്സരാജ്, പി ബാലചന്ദ്രൻ, ടി.ആര്‍ രമേഷ് കുമാര്‍, ടി.കെ സുധീഷ്, വി.എസ് സുനില്‍കുമാര്‍,കെ.ജി ശിവാനന്ദൻ, ഷീല വിജയകുമാര്‍, കെ വി വസന്തകുമാര്‍, എൻ കെ സുബ്രഹ്മണ്യൻ, വി.എസ് പ്രിൻസ്, പി കെ കൃഷ്ണൻ, എം.ആര്‍ സോമനാരായണൻ, ഇ.എം സതീശൻ, സി.സി മുകുന്ദൻ, ഷീന പറയങ്ങാട്ടില്‍, കെ.എസ് ജയ, ടി പ്രദീപ്കുമാര്‍ എന്നീ 17 അംഗങ്ങള്‍ അടങ്ങിയ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
ജില്ല കൗണ്‍സില്‍ യോഗത്തില്‍ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ കെ പി രാജേന്ദ്രൻ, രാജാജി മാത്യു തോമസ്, അഡ്വ. കെ രാജൻ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.എൻ ജയദേവൻ എന്നിവര്‍ പങ്കെടുത്തു.

Advertisement
Advertisement