പി.ബിജുവിന്റെ പേരിലുള്ള ഫണ്ട് വിവാദം മാധ്യമങ്ങൾ കെട്ടിച്ചമച്ചതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്

0

അന്തരിച്ച നേതാവ് പി.ബിജുവിന്‍റെ പേരിൽ ഡി.വൈ.എഫ്.ഐ പിരിച്ച ഫണ്ടിൽ തിരിമറിയെന്നത് കള്ളക്കഥയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണിത്. ഡി.വൈ.എഫ്.ഐയെ അപകീർത്തിപ്പെടുത്താൻ ആണ് ശ്രമം. ഒരു പരാതിയും സംസ്ഥാന കമ്മിറ്റിയ്ക്ക് കിട്ടിയിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.

Advertisement

പി.ബിജുവിന്‍റ പേരിൽ തിരുവനന്തപുരം പാളയം ഏരിയാ കമ്മിറ്റി പിരിച്ച മുഴുവൻ തുകയും കൈമാറിയില്ലെന്നാണ് ആരോപണം ഉയർന്നത് . ജില്ലാ വൈസ് പ്രസിഡണ്ട് എസ് ഷാഹിനെതിരായിരുന്നു ആരോപണം. പി ബിജുവിന്റെ ഓ‍‍ർമയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയ‍ർ സെന്‍ററും ആംബുലൻസ് സർവീസും തുടങ്ങാൻ സിപിഎം ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ഫണ്ട് പിരിവ്.

ഒരു വർഷം മുമ്പ് ജനങ്ങളില്‍ നിന്ന് ആകെ പിരിച്ചെടുത്തത് 11,20,200 രൂപയാണ്. ഇതിൽ മേൽ കമ്മറ്റിക്ക് ആദ്യം കൈമാറിയത് 6 ലക്ഷം രൂപ മാത്രം. അന്ന് പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനാണ് പണം കൈവശം വച്ചിരുന്നതെന്നാണ് ആക്ഷേപം.

Advertisement