പുന്ന നൗഷാദ് രക്തസാക്ഷി ദിനാചരണം നാളെ: കോൺഗ്രസ് ചേരിതിരിഞ്ഞ് ആചരിക്കുന്നു; പ്രതാപനും ജോസ് വള്ളൂരും പങ്കെടുക്കുന്ന പരിപാടി മമ്മിയൂരിൽ, രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പരിപാടി ചാവക്കാട്, രണ്ട് പരിപാടികളും ഒരേ സമയത്ത്

36

ചാവക്കാട്ടെ കോൺഗ്രസ് നേതാവായിരുന്ന പുന്ന നൗഷാദിന്റെ മൂന്നാമത് രക്തസാക്ഷി ദിനം ശനിയാഴ്ച. രക്തസാക്ഷി ദിനം കോൺഗ്രസ് ചേരിതിരിഞ്ഞ് ആചരിക്കുന്നു. വടക്കേകാട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലും ഗുരുവായൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് രക്തസാക്ഷി ദിനം ആചരിക്കുന്നത്. ഇതാകട്ടെ രണ്ടും വൈകീട്ട് നാലിനാണ് പരിപാടികൾ. വടക്കേകാട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തസാക്ഷി ദിനാചരണം തമ്പുരാൻപടിയിൽ നിന്നും കേന്ദ്രീകരിച്ച പ്രകടനവും മമ്മിയൂർ സെൻററിൽ പൊതുയോഗവും നടക്കും.
ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ പൊതുയോഗം ഉദ്ഘാടനം ചെയ്യും. ടി.എൻ.പ്രതാപൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി മുൻ പ്രസിഡണ്ട് ഒ.അബ്ദുറഹിമാൻ കുട്ടി മുഖ്യാതിഥിയായും പങ്കെടുക്കും. ഗുരുവായൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രക്തസാക്ഷി ദിനാചരണം ചാവക്കാട് സെന്ററിൽ പ്രകടനവും പൊതുയോഗത്തോടെയും നടക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുയോഗം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീർ മുഖ്യപ്രഭാഷണവും നടത്തും. കോൺഗ്രസിലെ ഗ്രൂപ്പ് പോര് ആണ് ചേരി തിരിഞ്ഞ് രക്തസാക്ഷി ദിനം ആചരിക്കാൻ ഇടയാക്കിയതെന്നാണ് പറയുന്നത്. പുന്നനൗഷാദ് വധത്തിൽ കോൺ 2019 ജൂലൈ 30 നാണ് ചാവക്കാട് പുന്നയിൽ നൗഷാദ് ഉൾപ്പടെ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റത്. ബൈക്കിലെത്തിയ എസ്.ഡി.പി.ഐ സംഘം നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Advertisement
Advertisement