മദ്യവും ലോട്ടറിയുമല്ല കേരളത്തിന്റെ മുഖ്യ വരുമാനമെന്ന് മുഖ്യമന്ത്രി; മദ്യത്തിൽ നിന്ന് അധികം വരുമാനമുണ്ടാക്കുന്ന ആദ്യ 10 സംസ്ഥാനങ്ങളിൽ കേരളം ഇല്ലെന്നും മുഖ്യമന്ത്രി

28

മദ്യവും ലോട്ടറിയുമല്ല കേരളത്തിന്റെ മുഖ്യ വരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ രണ്ട് കാര്യങ്ങളില്‍ നിന്നാണ് കേരളം പ്രധാനമായും വരുമാനം കണ്ടെത്തുന്നതെന്ന ഗവര്‍ണറുടെ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തില്‍ നിന്ന് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സുതാര്യമായാണ് കേരളം ലോട്ടറി നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാതൃകാപരമായി നടത്തുന്ന ലോട്ടറിയും കേരളത്തിന്റെ മുഖ്യവരുമാന സ്രോതസല്ല. ഇത് മനസിലാക്കുന്നതിനായി ഗവര്‍ണര്‍ തനിക്ക് മുന്നിലെത്തുന്ന ബജറ്റ് ഡോക്യുമെന്റുകളില്‍ കണ്ണോടിക്കുന്നത് നന്നാകുമെന്നും മുഖ്യമന്ത്രി

Advertisement
Advertisement