മന്ത്രിസഭയിലെ രണ്ടാമനായി കെ. രാധാകൃഷ്ണൻ; സഭയിൽ ഇരിപ്പിടം മുഖ്യമന്ത്രിയുടെ തൊട്ടരികിൽ, എം.ബി രാജേഷ് മുൻ നിരയിൽ, ഗോവിന്ദൻ മാഷ് ട്രഷറി ബെഞ്ചിൽ രണ്ടാം നിരയിൽ

152

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഇനി മന്ത്രിസഭയിലെ രണ്ടാമൻ. സി.പി.എം കേന്ദ്ര കമ്മിറ്റിയിലെ സീനിയോറിറ്റിയാണ് കെ രാധാകൃഷ്ണന് രണ്ടാമൻ പദവിയിലേക്ക് പരിഗണിച്ചത്. വകുപ്പുകളുടെ പ്രാധാന്യം പരിഗണിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാലോ വ്യവസായ മന്ത്രി പി.രാജീവോ വരാമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി പദവികളിലെ സീനിയോരിറ്റിക്ക് തന്നെയാണ് പരിഗണന കൊടുത്തത്.
നിയമസഭയിലെ ഇരിപ്പിട വിന്യാസത്തിൽ മുഖ്യമന്ത്രിയുടെ അടുത്തായാണ് ഇനി മുതൽ കെ രാധാകൃഷ്ണന്റെ ഇരിപ്പിടം. മന്ത്രിയായ എം.ബി രാജേഷ് മുൻ നിരയിലേക്ക് വന്നു. നേരത്തെ മുൻനിരയിൽ ഇരുന്ന സി.പി.എം സെക്രട്ടറി എം. വി. ഗോവിന്ദൻ ട്രഷറി ബഞ്ചിലെ രണ്ടാം നിരയിലെ സീറ്റിൽ ആണ് ഇരിക്കുന്നത്.

Advertisement

അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണന് പകരം സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസഭയിൽ പുനസംഘടന വരുത്തിയത്. എം. വി ഗോവിന്ദൻ കഴിഞ്ഞാൽ നിയമസഭയിലെ സിപിഎം അംഗങ്ങളിൽ മുതിർന്നയാൾ കേന്ദ്രകമ്മിറ്റി അംഗമായ കെ രാധാകൃഷ്ണനാണ്. പി രാജീവ്, കെ എൻ ബാലഗോപാൽ തുടങ്ങിയവർ ഇക്കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിയമസഭയിൽ പാർട്ടി സീനിയോറിട്ടിയിൽ മുമ്പിലുള്ള ദളിത്‌ വിഭാഗത്തിൽ നിന്നുള്ള രാധാകൃഷ്ണന് ദേവസ്വവും പി്ന്നോക്ക ക്ഷേമ വകുപ്പുമാണ് നൽകിയത്.  ഇതിനിടെയാണ് പിണറായി തന്റെ അടുത്തായി രാധാകൃഷ്ണന് ഇരിപ്പിടവും നൽകിയിരിക്കുന്നത്.

Advertisement