മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി സൂസൻ കോടിയേയും സെക്രട്ടറിയായി സി.എസ് സുജാതയേയും തെരഞ്ഞെടുത്തു

6

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി സൂസൻ കോടിയേയും സെക്രട്ടറിയായി സി എസ് സുജാതയേയും തെരഞ്ഞെടുത്തു. ഇ പത്മാവതിയാണ്  ട്രഷറർ. 37 അംഗ എക്സിക്യൂട്ടീവിനേയും ആലപ്പുഴയിൽ  ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
വെെസ് പ്രസിഡന്റുമാരായി  എം വി സരള, കെപിവി പ്രീത, ഇ സിന്ധു , കെ ജി രാജേശ്വരി, കാനത്തിൽ ജമീല, അഡ്വ കെ ആർ വിജയ, കെ വി ബിന്ദു, കോമളം അനിരുദ്ധൻ, ടി ഗീനാകുമാരി, ശെെലജ സുരേന്ദ്രൻ, രുഗ്മിണി സുബ്രഹ്മണ്യൻ എന്നിവരേയും ജോയിൻറ് സെക്രട്ടറിമാരായി എം സുമതി, പി കെ ശ്യാമള, പി പി ദിവ്യ, കെ കെ ലതിക, വി ടി സോഫിയ, സുബെെദ ഇസ്ഹാഖ്, മേരി തോമസ്, ടി വി അനിത, സബിതാ ബീഗം, എസ് പുഷ്പലത എന്നിവരേയും തെരഞ്ഞെടുത്തു.
ഇ പത്മാവതി
മൂന്ന് ദിവസമായി ചേരുന്ന സമ്മേളനം ഇന്ന് വെെകിട്ട് ലക്ഷം പേരുടെ പ്രകടനത്തോടും പൊതുസമ്മേളനത്തോടുംകൂടി സമാപിക്കും.  പകൽ രണ്ടിന്‌ ആലപ്പുഴ നഗരത്തിലെ ഏഴ്‌ കേന്ദ്രങ്ങളിൽനിന്ന്‌ ആരംഭിക്കുന്ന പ്രകടനം ഇ എം എസ് സ്‌റ്റേഡിയത്തിൽ സംഗമിക്കും. വൈകിട്ട്‌ നാലിന് ചേരുന്ന പൊതുസമ്മേളനം സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനംചെയ്യും.

Advertisement
Advertisement